Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falling From Gallery

ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റ സംഭവം;ര​​​ണ്ടു കോ​​​ടി ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​മാ തോ​​​മ​​​സി​​​ന്‍റെ വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ്

കൊ​​​ച്ചി: ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്‌​​​റു അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ഗാ​​​ല​​​റി​​​യി​​​ല്‍നി​​​ന്നു വീ​​​ണ് പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ല്‍ ര​​​ണ്ടു കോ​​​ടി രൂ​​​പ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​മാ തോ​​​മ​​​സ് എം​​​എ​​​ല്‍എ വ​​​ക്കീ​​​ല്‍ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

മൃ​​​ദം​​​ഗ നാ​​​ദം നൃ​​​ത്ത​​​സ​​​ന്ധ്യ​​​ക്കി​​​ടെ ഗാ​​​ല​​​റി​​​യി​​​ല്‍ ഒ​​​രു​​​ക്കി​​​യ താ​​​ത്കാ​​​ലി​​​ക ഉ​​​ദ്ഘാ​​​ട​​​ന വേ​​​ദി​​​യി​​​ല്‍നി​​​ന്നു വീ​​​ണു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ ആ​​​ഘാ​​​തം ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ന്ന​​​ത​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സ്റ്റേ​​​ഡി​​​യം ഉ​​​ട​​​മ​​​ക​​​ളാ​​​യ ജി​​​സി​​​ഡി​​​എ‌​​​യ്ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്. ന​​​ഷ്‌​​​ട പ​​​രി​​​ഹാ​​​രം ന​​​ല്‍കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ഡ്വ. പോ​​​ള്‍ ജേ​​​ക്ക​​​ബ് മു​​​ഖേ​​​ന ന​​​ല്‍കി​​​യ നോ​​​ട്ടീ​​​സി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.

സം​​​ഘാ​​​ട​​​ക​​​രാ​​​യ മൃ​​​ദം​​​ഗ വി​​​ഷ​​​ന്‍ ആ​​​ന്‍ഡ് ഓ​​​സ്‌​​​കാ​​​ര്‍ ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​പോ​​​ലും പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യാ​​​ണു ജി​​​സി​​​ഡി​​​എ സ്റ്റേ​​​ഡി​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്ന് നോ​​​ട്ടീ​​​സി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.

ത​​​റ​​​നി​​​ര​​​പ്പി​​​ല്‍നി​​​ന്ന് 10.5 മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​ത്തി​​​ല്‍ ഗാ​​​ല​​​റി​​​യു​​​ടെ മു​​​ക​​​ളി​​​ല്‍ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ വേ​​​ദി​​​ക്ക് യാ​​​തൊ​​​രു സു​​​ര​​​ക്ഷ​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കൈ​​​വ​​​രി ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. മു​​​ന്‍നി​​​ര സീ​​​റ്റി​​​ന് മു​​​ന്‍ഭാ​​​ഗ​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് 50 സെ​​​ന്‍റിമീ​​​റ്റ​​​ര്‍ സ്ഥ​​​ല​​​മാ​​​ണ്. ഇ​​​തി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​മ്പോ​​​ഴാ​​​ണ് ത​​​ല​​​യ​​​ടി​​​ച്ചു താ​​​ഴെ വീ​​​ണ​​​ത്.

സ്‌​​​ട്രെ​​​ച്ച​​​ര്‍ പോ​​​ലും അ​​​വി​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​പ​​​ക​​​ട ശേ​​​ഷം സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു​​​പു​​​റ​​​ത്ത് എ​​​ത്തി​​​ക്കാ​​​ന്‍ പ​​​ത്തു മി​​​നി​​​റ്റെ​​​ടു​​​ത്തു. ഒ​​​മ്പ​​​ത് ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ബോ​​​ധം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യ​​​ത്. സ്വ​​​ത​​​ന്ത്ര​​​മാ​​​യി ന​​​ട​​​ക്കാ​​​ന്‍ മാ​​​സ​​​ങ്ങ​​​ളെ​​​ടു​​​ത്തു. ഇ​​​പ്പോ​​​ഴും പൂ​​​ര്‍ണ​​​മാ​​​യും ആ​​​രോ​​​ഗ്യം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും നോ​​​ട്ടീ​​​സി​​​ല്‍ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up